ഗായത്രി സമൂഹ മഹായജ്ഞത്തിനൊരുങ്ങി വില്വാദ്രിനാഥന്റെ തട്ടകം
തിരുവില്വാമല : വ്യാസ തപോധ്യാന്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ആശ്രമ ഭൂമിയില്‍ ഞായറാഴ്ച മുതല്‍ ഗായത്രി മഹായജ്ഞം നടക്കും. ബ്രഹ്‌മാനന്ദ സരസ്വതി മഹാരാജാണ് യജ്ഞാചാര്യന്‍. പ്രത്യേകം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിലാണ് ഗായത്രീ മഹായജ്ഞം നടക്കുന്നത്. അന്താരാഷ്ട്ര ധര്‍മ സേവകനും 600 ലധികം യജ്ഞങ്ങള്‍ക്കും നിരവധി യാഗങ്ങള്‍ക്കും നേതൃത്വം നല്‍കിയ ദക്ഷിണ ഭാരതത്തിലെ ആദ്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ മുഖ്യകാര്‍മികത്വത്തിലും വിശ്വബ്രഹ്‌മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെയും മറ്റ് അനേകം സംന്യാസി ശ്രേഷ്ഠന്‍മാരുടെയും ധര്‍മാചാര്യന്‍മാരുടെയും നേതൃത്വത്തിലുമാണ് ഗായത്രീ മഹായജ്ഞം.വിവിധ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി ജി അനീഷിന് ഗായത്രീ പുരസ്‌കാരം നല്‍കി ആദരിക്കും. ഒമ്പതിന് സമാപിക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, വ്യാസ തപോധ്യാന്‍ ആശ്രമ മഠാധിപതി സ്വാമി ബ്രഹ്‌മാനന്ദ സരസ്വതി മഹാരാജ്, വിശ്വബ്രഹ്‌മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡി സ്വാമി, സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്, വേണുഗോപാലനന്ദ സരസ്വതി, കെ പി ശ്രീജ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.