കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

ചേലക്കര: സ്ഥലത്തിന്റെ ഫെയര്‍ വാല്യു തിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ ചേലക്കര തോന്നൂര്‍ക്കര പുത്തന്‍വീട്ടില്‍ പി കെ ശശിധരനെ (54) തൃശൂര്‍ വിജിലന്‍സ് അറസ്റ്റുചെയ്തു. മേപ്പാടം സ്വദേശിയായ പരാതിക്കാരന്‍ നല്‍കിയ അപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് ശശിധരന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥല പരിശോധനക്ക് വരുമ്പോള്‍ ആദ്യ ഗഡു നല്‍കാനും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് പരാതിക്കാരന്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ് പിയെ വിവരം അറിയിച്ചു. ആദ്യ ഗഡു 5,000 രൂപ വെള്ളി വൈകിട്ട് 5.30യോടെ കൈമാറുന്നതിനിടയിലാണ് പിടിയിലാകുന്നത്. പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള 3.65 ഏക്കര്‍ വസ്തുവിന്റെ ഫെയര്‍വാല്യു പുനര്‍ നിര്‍ണയത്തിന് തൃശൂര്‍ ആര്‍ഡിഒയ്ക്ക് കഴിഞ്ഞ സെപ്തംബറിലാണ് അപേക്ഷ നല്‍കുന്നത്. ശശിധരനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈഎസ് പി സി ജെ ജിം പോള്‍, ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍, രാജന്‍, പി സി ബൈജു, പി ആര്‍ കമല്‍ ദാസ്, ഇ കെ ജയകുമാര്‍, കെ വി വിബീഷ്, സൈജു സോമന്‍, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിന്‍, ശ്രീകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍: 0487–2334200, 1064 (ടോള്‍ ഫ്രീ).

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: