പ്രധാനമന്ത്രിയുടെ പാലക്കാട് സന്ദര്‍ശനത്തില്‍ ട്രാഫിക് നിയന്ത്രണം
പാലക്കാട് : പ്രധാന മന്ത്രിയുടെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് 19-03-2024 തിയ്യതി പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം.കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ, കൽമണ്ഡപം വഴി ദേശീയപാത വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വാളയാർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാടാംകോട് ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിടണം. ചന്ദ്ര നഗർ, കൽമണ്ഡപം വഴി നാഷണൽ ഹൈവേ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം.കോഴിക്കോട്, ചെർപ്പുളശ്ശേരി റെയിൽവേ കോളനി, മലമ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ശേഖരിപുരം ജങ്ഷനിൽ നിന്ന് വഴിതിരിച്ച മണലി ബൈ പാസ് ജെഎം മഹൽ, ബിസ്മി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകുക.ഒറ്റപ്പാലം, പട്ടാമ്പി, ഗുരുവായൂർ, കോട്ടായി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ മേപ്പറമ്പിൽ നിന്ന് വഴിതിരിച്ച് പേഴുംകര, കാവിൽപ്പാട്, ഒലവക്കോട്, ചാത്തപുരം, ശേഖരിപുരം ബൈ-പാസ്, മണലി ബൈ-പാസ് ജെഎം മഹൽ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പോകണം. ഗുരുവായൂർ, പട്ടാമ്പി, ഒറ്റപ്പാലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ മേപ്പറമ്പിൽ നിന്ന് വഴിതിരിച്ച് പേഴുംകര, കാവിൽപ്പാട്, ഒലവക്കോട്, ചാത്തപുരം, ശേഖരിപുരം ബൈപാസ്, മണലി ബൈ-പാസ്, കൽമണ്ഡപം, ചന്ദ്രനഗർ, കാഴ്ചപ്പറമ്പ്, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.കോഴിക്കോട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ഒലവക്കോട് വഴി തിരിച്ചുവിട്ട് ചാത്തപുരം, ശേഖരിപുരം ബൈപാസ്, മണലി ബൈ-പാസ്, കൽമണ്ഡപം, ചന്ദ്രനഗർ, കാഴ്ചപ്പറമ്പ്, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.തൃശൂർ, കൊല്ലങ്കോട്, നെന്മാറ, തോലനൂർ ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് വഴിതിരിച്ച് യാക്കര ഡിപിഒ വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.