പഴയന്നൂര്‍ വടക്കേത്തറയിലെ കടകളില്‍ മോഷണം
പഴയന്നൂര്‍ : വടക്കേത്തറ സര്‍ക്കാര്‍ ആശുപത്രി ബസ് സ്റ്റോപ്പിലെ 2 കടകളില്‍ കള്ളന്‍ കയറി. വടക്കേത്തറ കടന്നക്കര കുമാരന്റെ കടയിലും പഴയിടത്ത് സുകുമാരിയുടെ അമ്മ ടീസ്റ്റാളിലുമാണ് കള്ളന്‍ കയറിയിട്ടുള്ളത്. ബുധന്‍ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. കുമാരന്റെ കടയില്‍ മരപ്പലക തകര്‍ത്താണ് ഉള്ളില്‍ കടന്നിരിക്കുന്നത്. പൊലീസ് എത്തിയശേഷം കടതുറന്ന് അകത്ത് പരിശോധന നടത്തിയാല്‍ മാത്രമേ മോഷണം എത്രത്തോളം ഉണ്ടെന്നറിയുകയുള്ളൂ. സുകുമാരിയുടെ കടയിലുള്ള 2000 രൂപയോളമുള്ള സമ്പാദ്യ കുടുക്ക നഷ്ടപ്പെട്ടിട്ടുണ്ട്. വടക്കേത്തറയില്‍ ഏറെ വര്‍ഷങ്ങളായി കടനടത്തുന്നവരാണ് ഇരുവരും.