ചേലക്കരയ്ക്ക് കൂടുതല്‍ കരുതലേകി പഞ്ചായത്ത് ബഡ്ജറ്റ്
ചേലക്കര: ചേലക്കരയ്ക്ക് കൂടുതല്‍ കരുതലേകി പഞ്ചായത്ത് ബഡ്ജറ്റ്. വനിത പ്രിന്റിങ് പ്രസ്, പരമ്പരാഗത കൈത്തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്ക് ധനസഹായം, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പിന് ധനസഹായം തുടങ്ങി വനിതാസംരഭങ്ങള്‍ത്ത് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബഡ്ജറ്റ് ചേലക്കര പഞ്ചായത്ത് അവതരിപ്പിച്ചു.സേവന മേഖലയ്ക്കായി 19. 13 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കീഴിലുള്ള ആസ്തികള്‍ സംരക്ഷിക്കുന്നതിന് ഭരണസമിതി മുന്‍ഗണന നല്‍കുന്നു. ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് പുതിയ കെട്ടിട നിര്‍മാണം, പഞ്ചായത്തിലെ പാര്‍ക്കിങ്, മൃഗാശുപത്രി കെട്ടിടം, വിവിധ പദ്ധതികള്‍ക്ക് സ്ഥലം വാങ്ങിക്കല്‍ , സ്‌കൂള്‍ കെട്ടിടങ്ങള്‍് എന്നിവയ്ക്ക് എംഎല്‍എ ഫണ്ട്, സര്‍ക്കാര്‍ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 10 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കും.ഉത്പാദന മേഖലയ്ക്കായി 6.19 കോടി രൂപ, കാര്‍ഷിക മുന്നേറ്റത്തിന് മണ്ണ്ജല സംരക്ഷണ പ്രവൃത്തിക്കായി 4.4ദ കോടി, മൃഗസംരക്ഷണത്തിന് 48.93 ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിക്കായി 13 ലക്ഷം, സൗര വേലി സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപ എന്നിവ മാറ്റിവച്ചു. സേവനമേഖലയ്ക്ക 19.13 കോടി കരുതിവച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ ഭവന പുനരുദ്ധാരണ പദ്ധതിക്കായി 7 കോടി, വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിനായി 31. 65 ലക്ഷം കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 45 ലക്ഷം,പൊതുകളിസ്ഥലം വാങ്ങുന്നതിന് 40 ലക്ഷം, പശ്ചാത്തല മേഖലയ്ക്ക് 18. 64 കോടി രൂപയും മാറ്റിവെച്ചിട്ടുളളതായി എച്ച് ഷലീല്‍ പറഞ്ഞു. 77.35 കോടി വരവും 77.27 കോടി ചെലവും 1. 78 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചേലക്കരയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീല്‍ അവതരിപ്പിച്ചു. ഭരണപക്ഷത്തുനിന്നും എല്ലിശേരി വിശ്വനാഥന്‍, വി കെ ഗോപി, ജാഫര്‍ മോന്‍ എന്നിവര്‍ ബഡ്ജറ്റിനെ പിന്തുണച്ചു സംസാരിച്ചു. പ്രതിപക്ഷം ബജറ്റിനെ എതിര്‍ക്കുകയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.