ലോറി നിയന്ത്രണം തെറ്റി മതിലും ഗെയ്റ്റും ഇടിച്ചു തകര്‍ത്തു
കൊണ്ടാഴി : മായന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ഐഷര്‍ ലോറി നിയന്ത്രണം തെറ്റി മതിലും ഗെയ്റ്റും ഇടിച്ചു തകര്‍ത്തു. പാറമേല്‍പ്പടി വീട്ടില്‍കടമ്പാട്ട് ഉഷയുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. ശനിയാഴ്ച വൈകിട്ട് 4.15നാണ് അപകടം. കല്ലിങ്ങപ്പറമ്പില്‍ കെ യു മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതിയിലുള്ളതാണ് ലോറി. അപടത്തില്‍ ആര്‍ക്കും പരിക്കില്ല. പഴയന്നൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി.