നാടിന്റെ നന്മയ്ക്കും പുരോഗതിക്കും ഉയര്‍ച്ചയ്ക്കുമായി പ്രയത്നിക്കും അതാണ് വാഗ്ദാനം

നാടിന്റെ നന്മയ്ക്കും പുരോഗതിക്കും ഉയര്‍ച്ചയ്ക്കുമായി പ്രയത്നിക്കും അതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍. തിരുവില്വാമല പാമ്പാടി ഐവര്‍ഠത്തില്‍ തൊഴിലാളികളുള്‍പ്പെടുന്ന സദസ്സിനെ അബിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനം എന്റെ പിന്നിലുണ്ട്. ഓരോ ഘട്ടങ്ങളിലും ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയാണ് ലക്ഷ്യം. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ മണ്ഡലങ്ങളിലെവിടെയും അപരിചിത്വമില്ലെന്ന് കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാം പ്രവര്‍ത്തനമണ്ഡലങ്ങളാണ്. പ്രവര്‍ത്തകര്‍ ആവേശത്തിലുമാണ്. മതനിരപേക്ഷത ഉയര്‍ത്തണമെങ്കില്‍ ഇടതുപക്ഷം വേണമെന്ന ചിന്താഗതിയായി. അക്കാര്യങ്ങളില്‍ സ്ഥിരതയോടെ ഇടപെടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് കൂടുതല്‍ ആളുകള്‍ മനസ്സിലാക്കുന്നതായും കെ രാധാകൃഷ്ണന്‍ പറഞ്ഞു.ചേലക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം മണ്ഡലത്തിലാദ്യമായെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന് നാനാതുറകളിലും ഉജ്ജ്വല സ്വീകരണമാണൊരുക്കിയത്.ചേലക്കര നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും കെ രാധാകൃഷ്ണന്‍ എത്തി. പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കയറാന്‍ സമയം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പാമ്പാടി ഐവര്‍മഠം കോരപ്പത്ത് ഓഫീസില്‍ ആദ്യമെത്തി. തൊഴിലാളി മണികണ്ഠന്റെ മകള്‍ കെ അനശ്വര പൂച്ചെണ്ട് നല്‍കിയും രമേഷ് കോരപ്പത്ത് ഷാളണിയിച്ചും വരവേറ്റു. തൊഴിലാളികളുള്‍പ്പെടുന്ന സദസ്സിനെ അബിസംബോധന ചെയ്തു. തുടര്‍ന്ന് പാമ്പാടി നെഹ്റു കോളേജിലെത്തി വിദ്യാര്‍ഥികളെയും ജീവനക്കാരെയും കണ്ടു. അതിനുശേഷം നെയ്ത്തിന്റെ ഈറ്റില്ലമായ കുത്താമ്പുള്ളിയിലെത്തി. പഴയന്നൂര്‍, മലയോര ഗ്രാമമായ എളനാട്, പങ്ങാരപ്പിള്ളി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് പര്യടനം പൂര്‍ത്തിയാക്കി. ഓരോയിടത്തും പ്രിയ സഖാവിനെ ആവശേത്തിനൊട്ടും കുറവുവരുത്താതെയായിരുന്നു സ്നേഹാഭിവാദ്യങ്ങളര്‍പ്പിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലെ വലിയ തോതിലുള്ള സ്ത്രീ സാന്നിധ്യമാണ് ശ്രദ്ധേയമാക്കിയത്. മുദ്രാവാക്യം വിളികളും പടക്കം പൊട്ടിച്ചുള്ള സന്തോഷ പ്രകടനങ്ങളുമെല്ലാം കെ രാധാകൃഷ്ണന്റെ പര്യടനത്തെ കളറാക്കി മാറ്റി. ഉച്ചതിരിഞ്ഞ് മുള്ളൂര്‍ക്കര, വരവൂര്‍, തളി, തലശേരി, ദേശമംഗലം എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി രാത്രിയോടെ ചേലക്കരയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന റോഡ് ഷോയോടെ സമാപിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: