ജീവിതശൈലിയിലെ ഘടനാപരമായ മാറ്റങ്ങള്‍ : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു
പഴയന്നൂര്‍ : ബ്ലോക്ക് പഞ്ചായത്തിന്റെയും പഴയന്നൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജീവിതശൈലിയിലെ ഘടനാപരമായ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ തലത്തില്‍ സ്ട്രക്‌ചേര്‍ഡ് ലൈഫ്‌സ്റ്റൈല്‍ മോഡിഫിക്കേഷന്‍ സിന്‍ഡ്രോം (എസ്എല്‍എംഐ) എന്നതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ശ്രീജയന്‍ അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ കെ ഗൗതമന്‍ വിഷയാവതരണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ വിനോദ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ സുധാകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഇഷ ബ്രൂസ്, ഡോ. രമ്യ എന്നിവര്‍ സംസാരിച്ചു.