തിരുവില്വാമല പറക്കോട്ടുകാവ് വെടിക്കെട്ടിന് കര്‍ശന ഉപാധികള്‍

തിരുവില്വാമല : പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി പ്രകാരം എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. മെയ് 5 ന് രാത്രി 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് സാമ്പിള്‍ വെടിക്കെട്ടിനും മെയ് 12നുള്ള വെടിക്കെട്ടിനുമാണ് അനുമതി ലഭിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം, മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി ലൈസന്‍സി സുരക്ഷിതമാക്കണം, സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് / റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്, ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കരുത്, സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ ഉത്തരവാദികള്‍ ആയിരിക്കും, 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മ്മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം, ഇവ പോലീസ് ഉറപ്പാക്കണം, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം, വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണം, വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം, വെടിക്കെട്ടിന് ശേഷം പൊട്ടിതീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയവയാണ് ഉപാധികള്‍. മെയ് 5, ഞായറാഴ്ച രാത്രി എട്ടിനാണ് കൊടിയേറ്റം. മെയ് 12നാണ് താലപ്പൊലി.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: