പള്ളിവാസല്‍ കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തു
തിരുവില്വാമല: തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ പള്ളിവാസല്‍ കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ഉദയന്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുരേഷ്, പ്രശാന്തി രാമരാജന്‍ എന്നിവര്‍ സംസാരിച്ചു. 6.78 ലക്ഷം രൂപയാണ് പദ്ധതി തുക. ഭൂജലവകുപ്പാണ് നിര്‍വഹണം നടത്തിയത്.