എന്റെ തിരുവില്വാമല ക്യാംപയിന് : പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി
തിരുവില്വാമലയുടെ : തിരുവില്വാമല ടൂറിസം വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ട് അവതരിപ്പിക്കുന്ന എന്റെ തിരുവില്വാമല ക്യാംപയിനിന്റെ ഭാഗമായി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ പ്രകാശനം നടത്തി. വാര്‍ഡംഗം കെ പി ഉമാശങ്കര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍, കെ ജയപ്രകാശ് കുമാര്‍, സ്മിത സുകുമാരന്‍, ഫൈസല്‍ പടിഞ്ഞാറേക്കറ, ഗോപകുമാര്‍ കുറ്റിപ്പുറത്ത്, ടി പി രവികുമാര്‍, മനോജ് ചീരാത്ത്, എന്‍ രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആനമല ഹോം സ്റ്റെ ഗ്രൂപ്പാണ് ക്യാംപയിനിന്റെ ആസൂത്രകര്‍.