പഴയന്നൂര്‍ നീര്‍ണമുക്ക് എഎല്‍പി സ്‌കൂള്‍ 110-ാമത് വാര്‍ഷികാഘോഷം നടന്നു

പഴയന്നൂര്‍ : വടക്കേത്തറ നീര്‍ണമുക്ക് എഎല്‍പി സ്‌കൂളിന്റെ 110-ാമത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എ കെ ആനന്ദ് അധ്യക്ഷനായിരുന്നു പഴയന്നൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷെര്‍ലി സാബു,പ്രധാന അധ്യാപിക ജാനറ്റ് ആന്റണി, പ്രശാന്ത് മാസ്റ്റര്‍, എംപിടിഎ പ്രസിഡന്റ് ബിന്ദു മണികണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.



Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: