ലണ്ടന്‍ പ്രവാസി തങ്കമണി നമ്പലാട്ട് ഏര്‍പ്പെടുത്തിയ ചികിത്സാധനസഹായം കൈമാറി
പഴയന്നൂര്‍: ലണ്ടന്‍ പ്രവാസി തങ്കമണി നമ്പലാട്ട് ഏര്‍പ്പെടുത്തിയ ചികിത്സാധനസഹായം കൈമാറി. കാന്‍സര്‍ രോഗ ബാധിതനായ വെള്ളാറുകുളം കോഴിക്കാട് കുന്നത്ത് വീട്ടില്‍ ജഗദീഷിനുള്ള ചികിത്സാ സഹായമാണ് വീട്ടിലെത്തി കൈമാറിയത്. പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ യു ആര്‍ പ്രദീപ് സഹായധനം കൈമാറി. സിപിഐ എം സമാഹരിച്ച തുകയും തദവസരത്തില്‍ കൈമാറി. പഴയന്നൂര്‍ പഞ്ചായത്തംഗം പി എ ബാബു കൈമാറി. കെ എം അസീസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ എം അസീസ് അധ്യക്ഷനായി. സിപിഐ എം പഴയന്നൂർ ലോക്കൽ സെക്രട്ടറി ശോഭന രാജൻ, നൗഷാദ് പൂച്ചപ്പുള്ളി, എൻ ഇ പരമേശ്വരൻ എന്നിവർ സംസാരിച്ചു. ചെറുപ്പകാലത്തെ നീറുന്ന വേദനകള്‍ പാവപ്പെട്ടവരെ സഹായിക്കണമെന്ന ചിന്തയിലെത്തിച്ചതാണ് തങ്കമണി നമ്പലാട്ടിനെ കറതീര്‍ന്ന കാരുണ്യപ്രവര്‍ത്തകയാക്കി മാറ്റിയത്. ചെലവഴിച്ച കാരുണ്യപ്രവര്‍ത്തനങ്ങളുടെ കണക്ക് സൂക്ഷിച്ചിരിക്കുന്നത് ഹൃദയത്തിലെ കണക്കുപുസ്തകത്തില്‍ മാത്രം. കുന്നത്തറ എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി ആറു വര്‍ഷം പുസ്തകവും യൂണിഫോമും വിതരണം ചെയ്തു.മണ്ണേറ്റാനും കാട്ടില്‍നിന്ന് വിറകുശേഖരിച്ച് വില്‍ക്കാനും പോയതിന്റെ അനുഭവമുള്ളതിനാല്‍ 5 വനിതകളെ തയ്യല്‍ പഠിക്കാന്‍ വിടുകയും മെഷീന്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തു. കമ്പ്യൂട്ടര്‍ പ്രചുര പ്രചാരം നേടുന്നതിനുമുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി. 10 പവനും പതിനായിരം രൂപയും നല്‍കി പഴയന്നൂരില്‍ അഞ്ചും ഗുരുവായൂരില്‍ രണ്ടും വിവാഹങ്ങള്‍ മംഗളകരമായി നടത്തി. പഴയന്നൂരില്‍ 40 പേര്‍ക്ക് 200 രൂപ വീതം 2000 മുതല്‍ 2015 വരെ തുടര്‍ച്ചയായി 15 വര്‍ഷം പെന്‍ഷന്‍ വിതരണം നടത്തി തങ്കമണിച്ചേച്ചി ഏവരുടെയും പ്രിയപ്പെട്ടവളായി മാറി. പ്രവാസ ജീവിതത്തില്‍ തിരികെയെത്തിയാല്‍ പിന്നീടൊരു ചിന്തമാത്രം. നാട്ടിലെ പാവപ്പെട്ടവരെ എങ്ങനെ സഹായിക്കും. ദിവസവുമെത്തുന്ന സഹായവിളികളില്‍ മിക്കതിനും സഹായഹസ്തം വൈകാതെ നീളുക പതിവാണ്.