എല്‍ഡിഎഫ് പഴയന്നൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍
പഴയന്നൂര്‍ : ആലത്തൂര്‍ ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിപഴയന്നൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ പഴയന്നൂര്‍ വീസാന്‍ പാലസില്‍ നടന്നു. രണ്ടു ടേം ഭരണം ലഭിച്ചിട്ടും ഒരു ഗ്യാരണ്ടിയും നല്‍കാത്തയാളാണ് മോദിയെന്ന് എ സി മൊയ്തീന്‍ എംഎല്‍എ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ തമ്പടിച്ച് കര്‍ഷക സമരത്തിന്റെ ഭാഗമായി. രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് ഒരു ഗ്യാരണ്ടിയും ലഭിച്ചില്ല. കര്‍ഷക സമരത്തെ ദേശവിരുദ്ധരുടെയും തീവ്രവാദികളുടെയും സമരമായി മോദി ഭരണകൂടം ചിത്രീകരിച്ചത്. രാജ്യത്തെ നോട്ടുനിരോധനം കൊണ്ടുള്ള പ്രശ്നം 50 ദിവസംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് മോദി പറഞ്ഞിട്ട് ഇതുവരെയും ശരിയായിട്ടില്ലെന്നും എ സ് മൊയ്തീന്‍ പറഞ്ഞു. പെട്രോളിന്റെയും പാചക വാതകത്തിന്റെ വില ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ആലത്തൂര്‍ ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയന്നൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടന പ്രസംഗത്തിലാണ് എ സി മൊയ്തീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിപിഐ ലോക്കല്‍ സെക്രട്ടറി കെ എസ് സുകുമാരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ബാബു, സിപിഐ എം പഴയന്നൂര്‍ ലോക്കല്‍ സെക്രട്ടറി ശോഭന രാജന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അരുണ്‍ കാളിയത്ത്, കേരളാ കോണ്‍ഗ്രസ് മാണി ജില്ലാ സെക്രട്ടറി ഷാജി ആനിത്തോട്ടം, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി സുമീഷ്, സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായര്‍, കെ എം അസീസ് എന്നിവര്‍ പങ്കെടുത്തു.