കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ച 2025 : സുരക്ഷാ ക്രമീകരണ വിശദീകരണ യോഗം നടത്തി
കാളിയാറോഡ് : ഫെബ്രു. 13, 14, 15 തീയതികളില്‍ നടത്തുന്ന ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ച് കാളിയാറോഡ് പള്ളി ആന്‍ഡ് ജാറം കേന്ദ്ര ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ ക്രമീകരണ വിശദീകരണ യോഗം നടത്തി. കെ രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്തു. ജനാബ് കെ എം രാജേഷ് ഖാന്‍ അധ്യക്ഷനായി. യു ആര്‍ പ്രദീപ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കുന്നംകുളം എസിപി സി ആര്‍ സന്തോഷ് വിഷയാവതരണം നടത്തി. കമ്മിറ്റി സെക്രട്ടറി കെ ഐ അബ്ദുള്‍ അസീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ പത്മജ, പി കെ മുരളീധരന്‍,കമ്മിറ്റി ട്രഷറര്‍ വി എസ് കാസിം ഹാജി, പി പി റഷീദ്, ടി എച്ച് മുസ്തഫ, ഹനീഫ തൃക്കണായ, എന്‍ എസ് അബ്ദുള്‍ റഹ്‌മാന്‍ ഹാജി, സെയ്താലി, സിഐമാരായ കെ സതീഷ് കുമാര്‍, കെ എ മുഹമ്മദ് ബഷീര്‍, ഡെ. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എസ് എന്‍ രാജേഷ്, കെഎസ്ഇബി എക്‌സി. എന്‍ജിനിയര്‍ കെ വി ബാലകൃഷ്ണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സജീവ് എന്നിവര്‍ പങ്കെടുത്തു.