പ്ലാഴി വാഴക്കോട് സംസ്ഥാന പാതയുടെ ഡിപിആര്‍ പുറത്തുവിട്ട് ജനകീയ സമര സമിതി
ചേലക്കര: പ്ലാഴി വാഴക്കോട് സംസ്ഥാന പാതയുടെ ഡിപിആര്‍ ഉള്‍പ്പെടെയുള്ള വിവരാവകാശ രേഖകള്‍ പുറത്തുവിട്ട്
ജനകീയ സമര സമിതി. ഈ റോഡിന്റെ കുറഞ്ഞ വീതി 8 മീറ്ററും പരാമാവധി വീതി 14 മീറ്ററുമാണ് പറയുന്നതെങ്കിലും അതൊക്കെ പലയിടങ്ങളിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജനകീയ സമര സമിതി ആരോപണം ഉയര്‍ത്തി. ഈ റോഡ് നിര്‍മ്മിക്കുമ്പോള്‍ പരാമാവധി 90 ഡിഗ്രി വളവുകളും അപകടകരമായ വളവുകളും സ്ഥലം ഏറ്റെടുക്കാതെതന്നെ ശരിയാക്കുന്നതിനെക്കുറിച്ച് ഡിപിആറില്‍ നിര്‍ദ്ദേശിക്കുന്നതായും കാല്‍നടയാത്രക്കാര്‍ക്ക് നടുക്കുവാന്‍ ഫുട്പാത്ത് വാഴക്കോട് മുതല്‍ പ്ലാഴി വരെ ഉണ്ടാകുമെന്നും സമിതി ചൂണ്ടിക്കാട്ടി. ചേലക്കരയിലേയും പഴയന്നൂരിലേയും കുപ്പി കഴുത്ത് മാറ്റുമെന്നും ഡിപിആറില്‍ ഉണ്ടെന്ന് സമിതി പറഞ്ഞു. മാത്രമല്ല നിര്‍മ്മാണത്തിനിടെ പൊടി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ നനയ്ക്കുകയും, മാസത്തില്‍ ഒരിക്കല്‍ എയര്‍ പൊല്യൂഷന്‍ പരിശോധനകളും , വാട്ടര്‍ പൊല്യൂഷന്‍ പരിശോധനകള്‍ നടത്തേണ്ടതും അതിനുള്ള ഫണ്ട് ഡിപിആറില്‍ വകയിരിത്തിയിട്ടുളളതുമാണ്. പിന്നീടവ നടത്തിയിട്ടുള്ളതായി അറിവില്ല.ഈ പദ്ധതി പ്രദേശത്ത് 716 കയേറ്റങ്ങള്‍ ഉള്ളതായും അതില്‍ 197 കയ്യേറ്റങ്ങള്‍ക്ക് നോട്ടീസ് നല്‍കിയാതായും ഒഴിപ്പിച്ച ആളുകളുടെ വിവരം കെഎസ്ടിപിയുടെ ഓഫീസില്‍ ലഭ്യമല്ല എന്നുമാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ കിട്ടിയിരിക്കുന്നതെന്നും പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.ജനീകിയ സമരസമിതി മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ എല്ലാം തന്നെ നാളിതു വരെ പലരീതിയില്‍ ആശങ്കകള്‍ അറിയിച്ചു. ഇത്രയും കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഈ റോഡ് ഇങ്ങനെയെ നിര്‍മ്മിക്കുള്ളൂവെന്ന എന്ന രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുയാണെന്നും കുറ്റപ്പെടുത്തി. റോഡിന്റെ അടിയില്‍ കിടക്കുന്ന കെഡബ്ലിയുഎ പൈപ്പ് മാറ്റാതെ, വൈദ്യുതിക്കാലുകള്‍ കാനയില്‍ നിര്‍മ്മിച്ച് കൊണ്ടും കാനകള്‍ക്ക് 1 മീറ്റര്‍ വീതി,8 മീറ്റര്‍ റോഡിന് മിനിമം വീതി എന്ന നിബന്ധനകള്‍ പാലിക്കാതെയുമാണ് പണികളെന്ന് ആരോപിച്ചു. ഇതു സംബന്ധിച്ച് വകുപ്പ് തല മേധാവികള്‍ക്ക് പരായി നല്‍കുമെന്നും ജനകീയ സമര സമിതി അറിയിച്ചു. പ്രദീപ് നായര്‍, റോയി പോള്‍, പ്രദീപ് നമ്പ്യാത്ത്, അജിത്ത് താന്നിക്കല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. നടപടിയായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.