പഴയന്നൂരിലെ ഭക്ഷണശാലകളില്‍ പരിശോധന : 6 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ നോട്ടീസ്
പഴയന്നൂര്‍ : ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പഴയന്നൂര്‍ ടൗണിലെ ഭക്ഷണ പാനീയ വിതരണ ശാലകളില്‍ പരിശോധന നടത്തി. എളനാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിട്ടിയുമായ ഡോ. സി എല്‍ ജോബിയുടെ നിര്‍ദ്ദേശാനുസരണം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജുവിന്റെ നേതൃത്വത്തില്‍ ജെഎച്ച്‌ഐ മാരായ പി അനു,ബി പ്രവീണ്‍, എന്‍ രാകേഷ്, കെ എ ഷഹന, എഫ്എസ് ഷിബിന എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത് . പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ 6 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ നോട്ടീസ് നല്‍കി . ഹെല്‍ത്ത് കാര്‍ഡ് , കുടിവെള്ള സാമ്പിള്‍
പരിശോധന ഫലം , മലിന ജല സംസ്‌കരണം , ശുചിത്വം എന്നിവ പരിശോധിച്ചു .