പഴയന്നൂരില്‍ കൃഷിയിട അഗ്രോ ക്ലിനിക്കുകള്‍
പഴയന്നൂര്‍ : കൃഷി വിദഗ്ധരുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി വിളകളുടെ രോഗ- കീടങ്ങളുടെയും മറ്റു പ്രശ്‌നങ്ങളെയും നേരിട്ടറിയുന്നതിനും പ്രതിവിധികള്‍ കണ്ടെത്തുന്നതിനായി അഗ്രോ ക്ലിനിക്കുകള്‍ ആരംഭിച്ചു. പഴയന്നൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആദ്യ ക്ലിനിക്കിന് തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. ഹംസ അധ്യക്ഷനായി. ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അഗ്രോ ക്ലിനിക്കുകള്‍ നടത്തും. ഇത്തരത്തില്‍ പഴയന്നൂര്‍ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ആഗ്രോ ക്ലീനിക് നടത്തി. വിശദമായ രോഗനിര്‍ണയങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ജൈവകീടനാശിനികള്‍ സൗജന്യമായി ക്ലിനിക്കിനോടൊപ്പം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളില്‍ പദ്ധതിവെച്ച് കര്‍ഷകര്‍ക്കും മെച്ചപ്പെട്ട സഹായം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി അസി. ഡയറക്ടര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ.ലത , കൃഷി ഓഫീസര്‍മാരായ കെ. ബിശാര, കൃഷ്ണ വി.ആര്‍, ശ്രീലക്ഷ്മി കെ.ബി , വിജുമോന്‍, സ്മിത എം.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.