കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജില്ലാതല കാര്‍ഷിക സെമിനാര്‍
തൃശൂര്‍: കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജില്ലാതല ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക രംഗത്തെ നൂതന പ്രവണതകള്‍, ചെറുധാനങ്ങളുടെ കൃഷിയും മൂല്യവര്‍ധനവും, മൃഗസംരക്ഷണമേഖലയിലെ സംരംഭകത്വ സാദ്ധ്യതകള്‍ എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ കൃഷിഭവനുകളില്‍ നിന്നുള്ള കര്‍ഷകരും ഉദ്യോഗസ്ഥരും സെമിനാറില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഉഷ മേരി ഡാനിയേല്‍ പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ. ലത, വെള്ളാനിക്കര കാര്‍ഷിക കോളേജിലെ ശാസ്ത്രജ്ഞരായ ഡോ. ഗ്ലീന മേരി , ഡോ. സ്മിത ജോണ്‍, ഡോ. സ്മിത രവി, ഡോ. സവിത, ഡോ. ഇന്ദുലേഖ എന്നിവര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഇ ആര്‍ അനീന, രാജി എസ് പ്രസാദ്, ഡോ. അമ്പിളി ജോണ്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ കൂണ്‍ ഉല്പാദന യൂണിറ്റ്, ഭക്ഷ്യസംസ്‌കരണ യൂണിറ്റ്, ജൈവ ഉപാധികളുടെ ഉത്പാദന യൂണിറ്റ് എന്നിവ നേരിട്ട് സന്ദര്‍ശിക്കുന്നതിനും സംശയദൂരീകരണത്തിനും കര്‍ഷകര്‍ക്ക് അവസരമേകി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് വീഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ അധിനിവേശ കളകളെക്കുറിച്ചും കള നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു . ഡോ. സി. ടി. എബ്രഹാം, ഡോ. പ്രമീള എന്നിവര്‍ വിഷയാവതരണം നടത്തുകയും കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം, കൊക്കോ ഗവേഷണ കേന്ദ്രം, കശുമാവ് ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെയും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും പരിശീലനം നേടിയ സംരംഭകരുടെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതിനോടനുബന്ധിച്ചൊരുക്കിയിരുന്നു. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എം പി അനൂപ് സ്വാഗതം പറഞ്ഞ യോഗത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. നബാര്‍ഡ് ധനസഹായത്തോടെയാണ് കാര്‍ഷിക സെമിനാര്‍ നടത്തിയത്.