കൊണ്ടാഴി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം വാഹന പ്രചാരണജാഥ
കൊണ്ടാഴി: കൊണ്ടാഴി പഞ്ചായത്ത് കോണ്‍ഗ്രസ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സിപിഐ എം കൊണ്ടാഴി സൗത്ത് ആന്‍ഡ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണം സംഘടിപ്പിച്ചു. ചേലക്കോട് വച്ച് യു ആര് പ്രദീപ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി കെ ബിജു അധ്യക്ഷനായി. പി പ്രശാന്തി ജാഥാ ക്യാപ്റ്റനും സത്യഭാമ രാധാകൃഷ്ണന് വൈസ് ക്യാപ്റ്റനും കെ കെ പ്രിയംവദ ജാഥാ മാനേജറുമാണ്. ടി ഗോകുലന്, കെ കെ സിദ്ധാര്ഥന്, സി എ സുനില്‍കുമാര്‍, വി എം കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. 14 കേന്ദ്രങ്ങളില്‍ വാഹനപ്രചാരണ എത്തും. സമാപന സമ്മേളനം ഞായര്‍ വൈകിട്ട് അഞ്ചിന് ചിറങ്കരയില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. ഞായര്‍ രാവിലെ 10ന് പഞ്ചായത്തോഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.