കളപ്പാറ ഉന്നതിയില്‍ 1 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം

ചേലക്കര : കളപ്പാറ ഉന്നതിയിലെ അംബേദ്കര്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെ രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്തു. യു ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷനായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തങ്ങളുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. കുടിവെള്ള പദ്ധതി, കമ്യൂണി ഹാള്‍, ചുറ്റുമതില്‍, കമ്യൂണി ഹാള്‍ കിച്ചന്‍ നിര്‍മാണം, പഠനമുറി നിര്‍മാണം, ഭവന നവീകരണം, മിനിമാസ്റ്റ് ലൈറ്റ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ , വൈസ് പ്രസിഡന്റ് എച്ച് ഷെലീല്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ മായ, കെ കെ ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥന്‍, വാര്‍ഡ് മെമ്പര്‍ എല്‍സി ബേബി, ഹെറാള്‍ഡ് ജോണ്‍, എം ജയലക്ഷ്മി, എ എം സതീദേവി, ഊരുമൂപ്പന്‍ കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: