സംസ്‌കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍ : നവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സംഗീത- നാടക- ചിത്രകലാ- സിനിമ- വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലങ്ങളിലെ കലാകാരന്മാരുടെ തൊഴില്‍, വേതന പ്രശ്നങ്ങള്‍, ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം, ശാസ്ത്ര ബോധം വളര്‍ത്തുന്നതിന്റെ പ്രസക്തി, ഒ.ടി.ടി പ്ലാറ്റ്ഫോം, സര്‍ക്കാര്‍ സിനിമാ ബുക്കിധ് ആപ്പ്, കേരള കലാമണ്ഡലം പ്രവര്‍ത്തന വിപുലീകരണം, ശില്‍പകല, കഥാപ്രസംഗ രംഗത്തെ വെല്ലുവിളികള്‍, സ്മാരകങ്ങളുടെ നിര്‍മാണം, തൊഴിലവസരങ്ങള്‍, വായനശാലകളുടെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും നിര്‍ദേശങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വര്‍ഗീയ ചേരിതിരിവിനെതിരേ ശക്തമായ നിലപാടെടുക്കുന്നവരാണ് കേരളത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥികളായി.കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. മായ, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സാഹിത്യകാരന്‍ ടി പത്മനാഭന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍, കലാമണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വി.കെ ശ്രീരാമന്‍, ബെന്യാമിന്‍, സംവിധായകന്‍ കമല്‍, അഭിനേത്രി സാവിത്രി ശ്രീധരന്‍, കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ മിനാക്ഷി ഗുരുക്കള്‍, പത്മശ്രീ രാമചന്ദ്ര പുലവര്‍, ഡോ. നീനാ പ്രസാദ്, ചരിത്രകാരന്‍ എം.ആര്‍ രാഘവവാര്യര്‍, കഥാകൃത്ത് വൈശാഖന്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഫോക്ക്ലോര്‍ അക്കാദമി മുന്‍ അധ്യക്ഷന്‍ സി.ജെ കുട്ടപ്പന്‍, ചിത്രകാരന്‍ കെ.കെ മാരാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി. കേരള സംഗീത -നാടക അക്കാദമി അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി മോഡേറ്ററായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: