വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ബിആര്‍സിയുടെ സ്‌നേഹാദരവ്
ചേലക്കര: വിവിധ സ്‌കൂളുകളില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് പഴയന്നൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് സംഘടിപ്പിച്ചു. ചേലക്കര ബിആര്‍സി ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീല്‍ അധ്യക്ഷനായി.പഴയന്നൂര്‍ ബിആര്‍സിയിലെ ബിപിസി കെ പ്രമോദ്, വടക്കാഞ്ചേരി എഇഒ ഷീജ കുനിയില്‍, ബിആര്‍സി ട്രെയിനര്‍ വി വി ചാന്ദ്നി, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എം ബി അജിത്ത്, സിആര്‍സി കോഓര്‍ഡിനേറ്റര്‍ കെ എ അബിത എന്നിവര്‍ സംസാരിച്ചു. ജിനോ ജോര്‍ജ് (സെന്റ് ജോണ്‍സ്, എളനാട്), പി ജെ ഗ്ലാഡി (സെന്റ് തോമസ്, മായന്നൂര്‍), കെ ജാനറ്റ് ആന്റണി (എഎല്‍പിഎസ്, നീര്‍ണമുക്ക്), വി സോമകുമാരന്‍ (ജിഎച്ച്എസ്എസ്, പാമ്പാടി), സെബി പെല്ലിശേരി (ചേലക്കര എസ്എംടി), ബീന മാത്യു (സെന്റ് ജോസഫ്സ്, പങ്ങാരപ്പിള്ളി), എ രാജന്‍ (എയുപിഎസ്, തോന്നൂര്‍ക്കര), ഒ സുജാത (എഎല്‍പിഎസ്, ചേലക്കോട്) എന്നിവര്‍ക്കാണ് സ്‌നേഹാദരവ് ഒരുക്കിയത്. ഉപഹാരവും കൈമാറി.