എളനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബെസ്റ്റ് ബേബി മത്സരം

എളനാട് : പഴയന്നൂര്‍ പഞ്ചായത്തിലെ വിവിധ സബ് സെന്ററിന് കീഴില്‍ നിന്ന് മാനദണ്ഡപ്രകാരം തിരഞ്ഞെടുത്ത 10 മാസം പൂര്‍ത്തിയായതും രണ്ടു വയസ്സില്‍ താഴെ ഉള്ളതുമായ കുട്ടികള്‍ക്കായി എളനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ബെസ്റ്റ് ബേബി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എല്‍ ജോബി നല്‍കി. കൂടാതെ മത്സരങ്ങളില്‍ പങ്കെടുത്ത മറ്റ് കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി . ബെസ്റ്റ് ബേബി മത്സരത്തിന് എളനാട് കുടുംബാരോഗ്യ കേന്ദ്രം പി എച്ച് എന്‍ കെ കുമാരി നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി എസ് ശ്രീജു, നഴ്സിങ് ഓഫീസര്‍ ശ്രീജ എസ് നായര്‍, ജെപിഎച്ച്എന്‍മാരായ ടിന്റു മോള്‍ വില്‍സണ്‍ , എം പി ശ്രുതി, എ കെ ശ്രീരേഖ, ബിന്ദു കെ ജോര്‍ജ്, ജെഎച്ച്ഐമാരായ പി അനു, എഫ് എസ് ഷിബിന, എന്‍ രാകേഷ് എന്നിവര്‍ പങ്കാളികളായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: