കെഎസ്എസ്പിയു പഴയന്നൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം
പഴയന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ് പിയു) പഴയന്നൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ എന്‍ ലത അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി ഗോവിന്ദന്‍കുട്ടി, പ്രസിഡന്റ് കെ ഗോപിനാഥന്‍, ജില്ലാ കമ്മിറ്റി അംഗം ആന്റണി ജോസഫ്, പി കെ വേണുഗോപാല്‍, പി കെ ഗോവിന്ദന്‍, പി അച്യുതമേനോന്‍, എ രാജകൃഷ്ണന്‍, സണ്ണി ജോസഫ്, രഘു പഴയന്നൂര്‍ എന്നിവര്‍ സംസാരിച്ചു. 20 വര്‍ഷം യൂണിയനെ നയിച്ച സെക്രട്ടറി പി അച്യുത മേനോനെ പൊന്നാട അണിയിച്ച് ആദരിച്ചു.ഭാരവാഹികള്‍: പി കെ വേണുഗോപാലന്‍ (പ്രസിഡന്റ്), സി പി വിന്‍സന്റ് (സെക്രട്ടറി), എ രാജകൃഷ്ണന്‍ (ട്രഷറര്‍).