ഇലക്ട്രിക് വാഹന വിപണി ലക്ഷ്യമിട്ട് ശ്രീവരു : ആദ്യ കമ്പനി ഷോ റൂം ചെന്നൈയിലാരംഭിച്ചു
ചെന്നൈ : പ്രമുഖ വാഹന വില്പന കമ്പനിയും പ്രീമിയം ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡുമായ ശ്രീവരു ഹോള്‍ഡിംഗ് ലിമിറ്റഡ് ചെന്നൈയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി-ഓപ്പറേറ്റഡ് (കൊക്കോ) ഷോറൂം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ദേശീയ റേസിംഗ് ചാമ്പ്യനും സ്‌പോര്‍ട്‌സ് താരവുമായ അലിഷ അബ്ദുള്ള ഗ്രാന്‍ഡ് ഓപ്പണിംഗ് നടത്തിയാണ് ഷോ റൂം ഉത്ഘാടനം ചെയ്തത്. തമിഴ്നാട്ടിലെ റോയപ്പേട്ടയില് സ്ഥിതി ചെയ്യുന്ന എസ്വിഎം എക്‌സ്പീരിയന്‍സ് സെന്റര്‍ അടക്കമുള്ള ഈ ഫ്‌ലാഗ്ഷിപ്പ് ഷോറൂം ഇലക്ട്രിക് മൊബിലിറ്റിയുടെ ലോകത്തെ സാധ്യതകള്‍ കണ്ടാണ് ഷോ റൂം ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഷോ റൂമില് പ്രദര്‍ശിപ്പിക്കുന്നുണ്ട്, അടുത്തിടെ പുറത്തിറക്കിയ PRANA 2.0, EV ഉള്‍പ്പെടെ. ഉദ്ഘാടന ദിവസം തന്നെ 20 മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തുകൊണ്ട് ശ്രദ്ധേയമായ ഒരു റീട്ടെയില്‍ നാഴികക്കല്ലിനും പരിപാടി സാക്ഷ്യം വഹിച്ചു.അത്യാധുനിക സാങ്കേതികവിദ്യ, സുസ്ഥിരത, സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം എന്നിവ കൂട്ടിച്ചേര്‍ത്ത് മികച്ച വാഹനങ്ങള്‍ നല്‍കുകയാണ് ശ്രീവരു മോട്ടോഴ്സിന്റെ നയമെന്ന് കമ്പനി അറിയിച്ചു.ഒറ്റത്തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 250 കിലോമീറ്റര്‍ വരെ ലഭിക്കുന്ന, 18.44 കിലോ വാട്ട് ശേഷിയുള്ള പ്രണായുടെ മോഡല്‍ ആണ് ഷോ റൂമിലെ മുഖ്യ ഉത്പന്നം. മികച്ച മൈലേജും ബാറ്ററി ചാര്‍ജും നല്‍കുന്ന വാഹനങ്ങള്‍ ആണ് ശ്രിവരു വിപണിയില്‍ എത്തിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ +91 80982 02030 എന്ന നമ്പറിലോ, Head office, ji Motors Private Limited, 224/2, Trichy Rd, Naicken Thottam, Selvaraja Puram, Kannampalayam, Sulur, Coimbatore, Tamil Nadu 641402. എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.