പഴയന്നൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പഴയന്നൂര്‍ : ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകന്‍ ശരത് കുമാര്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30യോടെ കല്ലേപ്പാടം പറക്കുളത്ത് വച്ചാണ് അപകടം. ഇടിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വടക്കേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുന്‍സെത്തിച്ച് അതിവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴയന്നൂരില്‍നിന്നും ആലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ശരത്. എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന സ്വകാര്യ ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പാടെ തകര്‍ന്നു. മുസ്ലീം പള്ളിക്കു സമീപം ശരത്കുമാറിന്റെ ഹെല്‍മറ്റ് അഴിഞ്ഞുവീണതായും പിന്നീട് നിറുത്താതെ അമിത വേഗതയില്‍ പോകുകയായിരുന്നുവെന്നും പ്രദേശവാസികളായി ദൃക്സാക്ഷികള്‍ പറയുന്നു. ആത്മഹത്യാ ശ്രമമായിരുന്നുവെന്ന കാര്യത്തില്‍ പോലീസ് സംശയക്കുന്നുണ്ട്. പഴയന്നൂര്‍ പോലീസും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസ് വളരെ പതുക്കെയായിരുന്ന വന്നിരുന്നതെന്നുമാത്രമല്ല, ബസ് ശരിയായ സൈഡ് ചേര്‍ന്നാണ് വന്നിരുന്നതും. രാവിലെ ആയതിനാല്‍ ബസ് വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. ബസില്‍ ചെന്ന് ബൈക്ക് ഇടിക്കുകയായിരുന്നു.പ്ലാഴി വാഴക്കോട് സംസ്ഥാനപാതയില്‍ കല്ലേപ്പാടം പറക്കുളം മില്ലിനുസമീപമായിരുന്നു അപകടം നടന്ന സ്ഥലം. റോഡ് നവീകരിച്ചതിനാല്‍ മിക്ക ഇരുചക്ര വാഹനക്കാരും അമിത വേഗതയിലായിരിക്കുന്നതിന് സാധ്യത ഏറെയുള്ള പ്രദേശമാണ്. പോരാത്തതിന് നേര്‍പാതയാണ് കുറച്ചുദൂരം വരിക. ഇതൊക്കെ അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. ഉടനെ വടക്കേത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ശരത്കുമാറിന്റെ സഹോദരി മരിച്ചത് കാറിടിച്ചായിരുന്നു. സ്‌കൂള്‍ കയറ്റത്തിില്‍ വച്ചായിരുന്നു അപകടമെന്നാണ് പലരും ഓര്‍ത്തെടുക്കുന്നത്. ശരത് കുമാറിന്റെ വേര്‍പാട് കുടുംബത്തിന്റെ തീരാനഷ്ടമായി മാറി.വെല്‍ഡിംഗ് ജോലി ചെയ്യുന്നയാളാണ് ശരത്. അമ്മ: സുമതി. സഹോദരി: പരേതയായ ശരണ്യ. സംസ്‌കാരം നടത്തി.