സൗന്ദര്യ മത്സര റാംപില്‍ തിളങ്ങി പഴയന്നൂര്‍ സ്വദേശി
പഴയന്നൂര്‍ : കോഴിക്കോട് നടന്ന സംസ്ഥാനതല പുരുഷ സൗന്ദര്യ മത്സരത്തില്‍ തിളങ്ങി പഴയന്നൂര്‍ സ്വദേശി. 5 ദിനങ്ങളിലായി വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിലാണ് പഴയന്നൂര്‍ സ്വദേശിയായ നവീന്‍ നാരായണന്‍ ടോപ് ത്രീ ഫൈനലിസ്റ്റായത്. സംവിധായകന്‍ മേജര്‍ രവിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരികയാണ് നവീന്‍. ആദ്യമായിട്ടാണ് സൗന്ദര്യ മത്സരത്തിന്റെ ഭാഗമമാകുന്നതും ഫൈനലിലെത്തുന്നതും. എഫ്ഐ ഈവന്റ്സാണ് മത്സരം സംഘടിപ്പിച്ചത്. നടന്‍ മോഹന്‍ലാലിനെക്കുറിച്ച് നവീന്‍ മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. കടുത്ത മോഹന്‍ലാല്‍ ഫാനായ നവീന് ലാലേട്ടനെക്കുറിച്ചുള്ള ഒരു മ്യൂസിക്കല്‍ വീഡിയോ ട്രിബ്യൂട്ട് ഏറെക്കാലത്തെ സ്വപ്നമായിരുന്നു.
മോഹിതം – ലാല്‍മയം എന്നാണ് ഈ മ്യൂസിക്ക് വീഡിയോയുടെ പേര്. കണ്ടൊരുനാള്‍തൊട്ടെന്‍ ഉള്ളം കവര്‍ന്നൊരാ കള്ളച്ചിരിയുള്ളോരേട്ടനല്ലേ ……….. എന്ന ഈ ആല്‍ബം സോങ്ങിന്റെ രചനയും സംഗീത സംവിധാനവും നവീനായിരുന്നു. എംജി ശ്രീകുമാറായിരുന്നു ആലാപനം. ആല്‍ബം വൈറല്‍ ഹിറ്റായി മാറുകയും ചെയ്തു. വോയ്സ് ഓവര്‍ ആര്‍ടിസ്റ്റ്, ഗായകന്‍ എന്നീ മേഖലകളിലും നവീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയന്നൂര്‍ കിളിയണ്ണിയില്‍ പരേതനായ നാരായണന്റെയും വസന്തകുമാരിയുടെയും മകനാണ്.