കുന്നത്തറ എഎല്‍പി സ്‌കൂളില്‍ 113 -ാം വാര്‍ഷികാഘോഷം

പഴയന്നൂര്‍ : കുന്നത്തറ എ.എല്‍.പി സ്‌കൂളില്‍ 113 -ാം വാര്‍ഷികാഘോഷം, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, അധ്യാപക രക്ഷാകര്‍തൃ ദിനവും എന്നിവ നടന്നു. യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരന്‍ അധ്യക്ഷനായി. കലാമണ്ഡലം പ്രസന്ന വിശിഷ്ടാതിഥിയായിരുന്നു. ഡോക്ടറേറ്റ് നേടിയ അമ്പിളി മനോഹരനേയും,  ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ ഹെവേന ബിനുവിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ശ്രീജയന്‍, പഞ്ചായത്തംഗങ്ങളായ കെ.എം. അസീസ്, എന്‍. യശോദ, പ്രധാനാധ്യാപിക എം. പ്രമീള, കെ. പ്രമോദ്, അരുണിമ , ടി. കരുണാകരന്‍, എന്‍.കെ. രവീന്ദ്രന്‍, എ.എസ്. റിഥുന്‍, വിരമിക്കുന്ന അധ്യാപകരായ ലിനി മാത്യു, കെ.എസ്. ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: