തിരുവില്വാമല യുഎംഎല്‍പി സ്‌കൂളില്‍ 108-ാം വാര്‍ഷികാഘോഷം
തിരുവില്വാമല : എരവത്തൊടി യുഎംഎല്‍പി സ്‌കൂളിലെ നൂറ്റിയെട്ടാം വാഷികവും, പഠനോത്സവവും അധ്യാപകരക്ഷാകര്‍തൃ ദിനവും ‘മഞ്ജീരം 2025’ എന്നപേരില്‍ നടന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ എസ് നായര്‍ നിര്‍വഹിച്ചു. തിരുവില്വമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍ അധ്യക്ഷത വഹിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ കെ എസ് രമണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടയേര്‍ഡ് ബി .ഡി .ഒ . വി കുമാരന്‍, സ്‌കൂള്‍ മാനേജര്‍ കെ അബ്ബാസ് , പിടിഎ പ്രസിഡന്റ് സി വിമല്‍കുമാര്‍ , പിടിഎ പ്രതിനിധി പി ആര്‍ ജിനീഷ് , പ്രധാനാധ്യാപിക പി യു ചന്ദ്രിക, സീനിയര്‍ അധ്യാപിക ഒ പി സാവിത്രി എന്നിവര്‍ സംസാരിച്ചു. പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗവണ്‍മെന്റ് സര്‍വീസില്‍ നിയമനം നേടിയ രണ്ടു പൂര്‍വവിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ അനുമോദിച്ചു. മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് സമ്മാന ദാനം നടത്തി. സംസ്ഥാന ഊര്‍ജ സംരക്ഷണ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ യോഗ്യത നേടിയ മൂന്നാം ക്ലാസിലെ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ എം ഡി റാഹത്ത് അലിഖാനെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സി വിമല്‍ കുമാര്‍ നിര്‍വഹിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ വിവിധ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു . പാഠ ഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികള്‍ നാടകം, അഭിനയ ഗാനം, ദൃശ്യാവിഷ്‌കാരം തുടങ്ങി വിവിധ ക്രിയാത്മകമായ അവതരണങ്ങളും നടത്തി.