ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ പഴയന്നൂര്‍ സ്വദേശിനി മരിച്ചു
പഴയന്നൂര്‍: ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ പഴയന്നൂര്‍ സ്വദേശിനി മരിച്ചു. പഴയന്നൂര്‍ കാട്ടിലക്കോട് മന പരേതനായ വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ രമാദേവി (67) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനുവരി 25നാണ് രാവിലെയാണ് അപകടമുണ്ടായത്. മക്കള്‍: പ്രവീണ്‍ നമ്പൂതിരി, മായ (വീണ). മരുമകന്: ദിലീപ് നമ്പൂതിരി (പരിയാരം മെഡിക്കല്‍ കോളേജ് പിആര്‍ഒ). സംസ്കാരം പിന്നീട്.