തൈപ്പൂയ രഥോത്സവത്തിന് കൊടിയേറി
പഴയന്നൂര്‍ : വടക്കേത്തറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തിന്റെ കൊടിയേറ്റം ചൊവ്വാഴ്ച രാത്രി നടന്നു. വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാവും തൈപ്പൂയ രഥോത്സവവും 11-ന് നടക്കും. തൈപ്പൂയ ദിവസം കാലത്ത് 8.30-ന് പറയെടുപ്പ്, ഉച്ചയ്ക്ക് 12.30-ന് അന്നദാനം, തുടര്‍ന്ന് കാവടി ഊരുചുറ്റല്‍, രാത്രി 7-ന് പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും രഥം എഴുന്നള്ളിപ്പ്, 8-ന് ആലപ്പുഴ സൂര്യകാന്തിയുടെ നാടകം എന്നിവ ഉണ്ടാകും.