വലിച്ചെറിയല്‍ മാലിന്യ മുക്ത തിരുവില്വാമല : കാട്ടുകുളത്ത് വൃക്ഷത്തൈകളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചു
തിരുവില്വാമല : വലിച്ചെറിയല്‍ മാലിന്യ മുക്ത തിരുവില്വാമല പഞ്ചായത്തെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാട്ടുകുളം പരിസരം സൗന്ദര്യവത്കരണത്തിനായി വൃക്ഷത്തൈകളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ഉദയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായര്‍ മുഖ്യാതിഥിയായി. വാര്‍ഡംഗം കെ പി ഉമാശങ്കര്‍, എന്‍ രാംകുമാര്‍, എം എസ് രഞ്ജിനി, മനോജ് ചീരാത്ത്, ഗോവിന്ദന്‍കുട്ടി പുത്തന്‍ വീട്ടില്‍, ജെയിംസ് മാളികത്തറ എന്നിവര്‍ പങ്കെടുത്തു. ആനമല ഹോം സ്റ്റേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കാട്ടുകുളം പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിട്ടുണ്ട്.