മാരിയമ്മന്‍ പ്രതിഷ്ഠാദിനവും പൂജാമഹോത്സവവും
പഴയന്നൂര്‍ : വടക്കേത്തറ മുതലിമാര്‍ത്തറ മാരിയമ്മന്‍ കിഴക്കേ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും പൂജാമഹോതസവവും മാര്‍ച്ച് 6,7,8 തീയതികളില്‍ നടക്കും. ബ്രോഷര്‍ പ്രകാശനം കലാമണ്ഡലം പരമേശ്വരന്‍ ക്ഷേത്ര പൂജാരി അളഗിരി ചന്ദ്രന് നല്‍കി നിര്‍വഹിച്ചു. ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ ആര്‍ ശിവകുമാര്‍, സെക്രട്ടറി എ മണികണ്ഠന്‍, പ്രസിഡന്റ് എന്‍ കൃഷ്ണന്‍കുട്ടി, ട്രഷറര്‍ വി ദീപുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് രണ്ടിന് വൈകിട്ട് കൊടിയേറ്റം നടത്തും. പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും.