എംഡിഎസ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ പഴയന്നൂര്‍ സ്വദേശിനിക്ക് ആദരം
പഴയന്നൂര്‍: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡിഎസ് (ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി) പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഐശ്വര്യ കിഴക്കുംപാട്ട് ഗോപിനാഥിനെ വീട്ടിലെത്തി യു ആര്‍ പ്രദീപ് എംഎല്‍എ ആദരിച്ചു. പഴയന്നൂര്‍ ചെറുകര സത്ഗമയില്‍ ബിന്ദുവിന്റെയും വെള്ളാട്ട് ഗോപിനാഥിന്റെയും മകളാണ്. ഭര്‍ത്താവ്. കൃഷ്ണപ്രസാദ്. തിരുവനന്തപുരം ഗവ. ഡെന്റല്‍ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ശ്രീജയന്‍, പഞ്ചായത്തംഗങ്ങളായ കെ എം അസീസ്, ഡി സ്വയംപ്രഭ എന്നിവര്‍ പങ്കെടുത്തു.