വേനല്‍ മധുരം പദ്ധതിക്ക് തിരുവില്വാമലയില്‍ തുടക്കം

തിരുവില്വാമല : കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുവില്വാമല മോഡല്‍ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേനല്‍ മധുരം പദ്ധതിയുടെ ഭാഗമായി തണ്ണിമത്തന്‍ കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിപ്പറമ്പില്‍വച്ച് യു ആര്‍ പ്രദീപ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷയായി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ യു സലില്‍, ജില്ലാ പഞ്ചായത്തം?ഗം ദീപ എസ് നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍, വി കെ രാമചന്ദ്രന്‍, സിന്ധു സുരേഷ്, കെ ടി സുമതി, കെ പി ഉമാശങ്കര്‍, പ്രശാന്തി രാമരാജന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അംബിക രാമകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്സണ്‍ ലാവണ്യ സിനിഷ്, കെ എന്‍ ദീപ, കൃഷി ഓഫീസര്‍ എം സി വിവേക്, സെക്രട്ടറി സതീഷ് തമ്പി, എസ് വി കെ അജയ്,അംബിക രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ വേനല്‍ മധുരം പദ്ധതിയുടെ ഭാഗമായി 66 സിഡിഎസുകളിലായി 77 വാര്‍ഡുകളില്‍ 90 ജെഎല്‍ജികളില്‍ 383 അംഗങ്ങള്‍ 68.75 ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി നടത്തുന്നുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: