വാഹനാപകടങ്ങളില്‍ കരുതലേകാൻ അഭികൃഷ്ണയുടെ സ്മാര്‍ട് ഡിവൈസ്

മായന്നൂര്‍: വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്മാര്‍ട് ഉപകരണം കണ്ടുപിടിച്ച് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് മായന്നൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ എ അഭികൃഷ്ണ. ഓട്ടോ റെസ്‌ക്യൂ സ്മാര്‍ട് നോട്ടിഫിക്കേഷന്‍ സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. വാഹനത്തില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അപകടമുണ്ടായ ഉടനെ ഏറ്റവുമടുത്തുള്ള പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് എസ്എംഎസും ഫോണ്‍ വിളിയും പോയിരിക്കും. ‘അപകടം, ഉടന്‍ സഹായത്തിനെത്തുക’ എന്ന റെക്കോര്‍ഡ് ശബ്ദത്തോടൊപ്പം അപകട ലൊക്കേഷനും സന്ദേശത്തിലുണ്ടാകും. അപകട ലൊക്കേഷനും ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷന്‍ നമ്പറും കണ്ടുപിടിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. ഹരിയാനയില്‍ എന്‍സിഇആര്‍ടി സംഘടിപ്പിച്ച 51–ാ-മത് രാഷ്ട്രീയ ബാല വൈ?ഞ്ജാനിക് പ്രദര്‍ശനത്തിലാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. ക്ലസ്റ്റര്‍ തലം, റീജിയണല്‍ തലം, നാഷണല്‍ തലം എന്നിവ കഴിഞ്ഞാണ് ഈ അവസരം ലഭിച്ചത്. കേരളത്തിലെ നവോദയ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക വിദ്യാര്‍ഥിയാണ്. പിജിടി ഫിസിക്‌സ് അധ്യാപകന്‍ പി അജയ് ആണ് അഭികൃഷ്ണയുടെ ഗൈഡ്. റേഡിയോ ഫ്രീക്വന്‍സി ഉപയോ?ഗിക്കുന്നതിനാല്‍ ഏത് ഒറ്റപ്പെട്ട സ്ഥലത്തും ഉപകരണം പ്രവര്‍ത്തിക്കും. അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തകര്‍ക്ക് വാഹനം കണ്ടുപിടിക്കാനായില്ലെങ്കില്‍ ബ്ലൂടൂത്ത് വഴി വാഹനത്തിലെ അലാറം മുഴക്കുവാനും സാധിക്കും. ഉപകരണത്തിന് പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അഭികൃഷ്ണ. 2021ലെ ദേശീയ ടോയ്ക്കത്തോണ്‍ മത്സര വിജയിയാണ്. ഇന്‍ഫ്രാറെഡ് രശ്മികളുപയോഗിച്ച് മനുഷ്യ ശരീര ഊഷ്മാവ് അളക്കുന്ന ഉപകരണം കണ്ടുപിടിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്പയര്‍ മാനക് അവാര്‍ഡ് നേടിയിട്ടുണ്ട്. 2023ല്‍ പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയിലും ഭാഗമായി. തൃശൂര്‍ ആമ്പല്ലൂര്‍ കല്ലൂര്‍ കല്ലിങ്ങപ്പുറം അഭിമന്യുവിന്റെയും (കെഎസഇ്ബി സബ് എന്‍ജിനിയര്‍, ഇരിങ്ങാലക്കുട സര്‍ക്കിള്‍) പവിത്രയുടെയും മകനാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: