സാഹിത്യകാരന്‍ വികെഎന്നിന്റെ 21-ാമത് അനുസ്മരണ വാര്‍ഷികം
തിരുവില്വാമല : സാഹിത്യകാരന്‍ വികെഎന്നിന്റെ 21-ാമത് അനുമസ്മരണ വാര്‍ഷികം വടക്കേ കൂട്ടാല വീട്ടുമുറ്റത്ത് നടന്നു. ഛായാചിത്രത്തില്‍ മകള്‍ രഞ്ജന കൃഷ്ണകുമാര്‍ പുഷ്പാര്‍ച്ച നടത്തിയശേഷം വികെഎന്‍ സ്മാരക മന്ദിരത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. കെ രാധാകൃഷ്ണന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷയായി. ഇ പി രാജഗോപാലന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായര്‍, സിന്ധു സുരേഷ്, കെ ബാലകൃഷ്ണന്‍, എന്‍ രാംകുമാര്‍, വികെകെ രമേഷ്, കെ ആര്‍ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കഥാരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വികെഎന്‍ കുടുംബം ഏര്‍പ്പെടുത്തിയ സമ്മാനം വിതരണം ചെയ്തു. മരുമകള്‍ രമ ബാലചന്ദ്രന്‍, എഴുത്തുകാരന്‍ കെ രഘുനാഥന്‍, കെ പി ഉമാശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികെഎന്നിന്റെ പുസ്തകങ്ങളുടെ കവര്‍പേജുകള്‍ ഫ്രെയിം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി പ്രദീപ് സിദ്ധാര്‍ഥന്‍ സ്മാര മന്ദിരത്തിലേക്ക് കൈമാറി. വികെഎന്നിന്റെ പുസ്തകങ്ങള്‍ പുസ്‌കാരങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ ചില്ല് അലമാറയും പീഠവും കൈമാറിയിരുന്നു. പ്രദീപ് സിദ്ധാര്‍ഥനെ കെ രാധാകൃഷ്ണന്‍ എംപി ആദരിച്ചു.