കേരളത്തിലെ നാല് നഗരങ്ങളില്‍ ബിസിനസ് ടു കസ്റ്റമര്‍ ട്രാവല്‍ എക്സ്പോ
കൊച്ചി : യാത്രികര്‍ക്ക് വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായി വേള്‍ഡ് ട്രാവല്‍ എക്സ്പോ കേരളത്തിലെ നാല് നഗരങ്ങളില്‍. പ്രമുഖ ട്രാവല്‍ കമ്പനിയായ ബെന്നീസ് ടൂര്‍സ് & ട്രാവല്‍സ് ആണ് ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ടു കസ്റ്റമര്‍ ( ബിടുസി) ട്രാവല്‍ എക്സ്പോ ഒരുക്കുന്നത്. ലോകരാജ്യങ്ങളിലെ അംബാസിഡര്‍മാരും ഔദ്യോഗിക പ്രതിനിധികളും യാത്രികരോട് നേരിട്ട് സംസാരിക്കാനെത്തും. സവിശേഷമായ യാത്രാപാക്കേജുകള്‍ വിവരിക്കും. കൂടാതെ ലോകപ്രസിദ്ധമായ ആഡംബര ക്രൂയിസ് കമ്പനികളുടെ
സ്റ്റാളുകളും വമ്പന്‍ ഓഫറുകളുമായി എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുനൂറോളം രാജ്യങ്ങളിലേക്ക്
ആരും നല്‍കാത്ത ഏറ്റവും മികച്ച ഓഫറുകളില്‍ ടൂര്‍ ബുക്ക് ചെയ്യാനും ബെന്നീസ് വേള്‍ഡ് ട്രാവല്‍ എക്സ്പോയില്‍ അവസരമുണ്ട്. ജൂലൈ 13 , 14 തിയതികളില്‍ ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് കൊച്ചിയിലെ എക്സ്പോ. സിനിമാസംവിധായകന്‍ ലാല്‍ ജോസ്
ഉദ്ഘാടനം ചെയ്യും. ജുലൈ 20,21 തീയതികളില്‍ തൃശൂര്‍ ജോയ്സ് പാലസിലും 27,28 തീയതികളില്‍ തിരുവനന്തപുരം
അപോളോ ഡിമോറയിലും ഓഗസ്റ്റ് മൂന്ന് നാല് തീയതികളില്‍ കോഴിക്കോട് ടാജ് ഗേറ്റ് വേയിലും ബെന്നീസ് വേള്‍ഡ് ട്രാവല്‍ എക്സ്പോ നടക്കും. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ക്രൂയിസ് യാത്ര, വിദേശരാജ്യങ്ങളിലേക്ക് ഫ്രീ ടൂര്‍, ഫ്രീ എയര്‍ലൈന്‍ ടിക്കറ്റുകള്‍, കപ്പല്‍ യാത്രാ ടിക്കറ്റുകള്‍, സൗജന്യ താമസം തുടങ്ങി നിരവധി സമ്മാനങ്ങളും ഇതിനൊപ്പം ലഭിക്കാന്‍ അവസരമുണ്ട്.കെനിയ, മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരും
വിവിധരാജ്യങ്ങളിലെ ടൂറിസം ബോര്‍ഡ് പ്രതിനിധികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. നോര്‍വീജിയന്‍, ജെന്റിംഗ് ക്രൂയിസ്, ആല്‍ബട്രോസ് എക്പെഡിഷന്‍ ക്രൂയിസ്, കോര്‍ഡില ക്രൂയിസ് എന്നീ ലോകപ്രസിദ്ധ ക്രൂയിസ് കമ്പനികളുടെയും സ്റ്റാളുകളും ഉണ്ടായിരിക്കും. ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെ ഏഴ് അത്ഭുതങ്ങളും യുനെസ്‌കോ പൈതൃക സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന
35 ദിവസം നീളുന്ന ഗ്രേറ്റ് ഇന്ത്യാ റോഡ് ട്രിപ്പ്, അന്റാര്‍ട്ടിക്ക എക്സ്പെഡിഷന്‍, പോളാര്‍ എക്സ്പെഡിഷന്‍,
ടൊമാറ്റിന ഫെസ്റ്റിവല്‍, ലാന്റേണ്‍ ഫെസ്റ്റിവല്‍, റയോ കാര്‍ണിവല്‍, ഏറ്റവും വലിയ ക്രൂയിസ്- ഐക്കണ്‍ ഓഫ് ജി സീസില്‍ യാത്ര എന്നിവ ബുക്ക് ചെയ്യാനും അവസരമുണ്ട്. ലക്ഷദ്വീപ് ക്രൂയിസ് യാത്ര, സൗത്ത് അമേരിക്കന്‍ പര്യടനം തുടങ്ങി
ആകര്‍ഷകമായ നിരവധി പാക്കേജുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം. മറ്റൊരു ട്രാവല്‍ ഏജന്‍സിയും നല്‍കാത്ത എക്സ്‌ക്ലൂസിവ് യാത്രകളാണ് ബെന്നീസ് ടൂര്‍സിന്റെ
സവിശേഷത.