തൊഴുപ്പാടം കുന്നാംതോട് നീര്‍ത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നടത്തി

പാഞ്ഞാള്‍: മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ തൊഴുപ്പാടം കുന്നാംതോട് നീര്‍ത്തട പദ്ധതിയുടെ ആസ്തി കൈമാറ്റത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ അധ്യക്ഷയായി. 1.25 കോടി രൂപ അടങ്കല്‍ തുക വരുന്ന ഈ പദ്ധതിയില്‍ കിണര്‍ റീ ചാര്‍ജ്ജ്, മഴക്കുഴികള്‍, വൃക്ഷതൈ നടീല്‍, ചെക്ക് ഡാം, കുളം നിര്‍മാണം തോടുകളുടെ പാര്‍ശ്വഭിത്തി സംരക്ഷണം, കുളങ്ങളുടെ പുനരുദ്ധാരണം, സ്ലൂയിസ് എന്നീ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ പദ്ധതി വിശദീകരണം നടത്തി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. പാഞ്ഞാള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ കെ ഉണ്ണിക്കൃഷ്ണന്‍, നിര്‍മല രവികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ ഇ ഗോവിന്ദന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ ശ്രീജ, പി എം മുസ്തഫ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി കെ ഉണ്ണിക്കൃഷ്ണന്‍, എം എം അബൂബക്കര്‍, അനൂപ് പുന്നപ്പുഴ, വി ഐ റസാഖ്, സി എം ഗോപാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ വി ആര്‍ കൃഷ്ണ, കുന്നാംതോട് നീര്‍ത്തട കമ്മിറ്റി കണ്‍വീനര്‍ പി ആര്‍ ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ ജെ വിവെന്‍സി നെല്‍ കൃഷിയിലെ വിളവ് വര്‍ദ്ധനക്ക് ആധുനിക കൃഷി രീതികള്‍, അടുക്കളത്തോട്ട പച്ചക്കറി കൃഷിയും പരിപാലനവും എന്നീ വിഷയങ്ങളെകുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: